നിര്‍മാണസാമഗ്രികള്‍ക്ക് തീവിലയായ ഇക്കാലത്ത് സാധാരണക്കാരന് സ്വന്തമായൊരു വീടു തന്നെ അപ്രാപ്യസ്വപ്നമായിരിക്കെ, വെറും അഞ്ചു ലക്ഷം രൂപയ്ക്കു വയ്ക്കാവുന്ന മൂന്നു വീടുകളുടെ മാതൃകയാണിവിടെ അവതരിപ്പിക്കുന്നത്
ചെറിയ ബജററില്‍ മനോഹരമായ ഒരു വീട് ഇന്നെല്ലാവരുടെയും സ്വപ്നമാണ്. നിര്‍മ്മാണ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതോടെ മനസ്സിനിഷ്ടപ്പെട്ട വീട് പലര്‍ക്കും നിര്‍മ്മിക്കാനാവുന്നില്ല. എന്നാല്‍ അല്പം വീണ്ടുവിചാരവും അമിത ആര്ഭാടമൊഴിവാക്കാനുളള സന്മനസ്സും കാട്ടിയാല്‍ കയ്യിലുളള ചെറിയ ബജററുകൊണ്ട് കടഭാരമില്ലാതെ മനസ്സിനിണങ്ങിയ വീടു നിര്‍മ്മിക്കാം. വീടുനിര്‍മ്മാണത്തില്‍ ബജററിനൊപ്പം തന്നെ പ്ലാനിങ്ങിനും സ്ഥാനമുണ്ട്. കൃത്യമായ പ്ലാനിങ് ചെലവ് കുറയ്ക്കുകയും വീടിന്റെ പൊളിച്ചുപണി ഒഴിവാക്കുകയും,നിശ്ചിത സമയപരിധിക്കുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്യും. അഞ്ചോ പത്തോ സെന്റ് സ്ഥലത്ത് അഞ്ച് ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന വീടുകള്‍ പരിചയപ്പെടാം.
കേരളീയ ശില്പ മാതൃകയില്‍ നൂറ് കണക്കിന് വീടുകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായി മാറിയ വാസ്തു ശാസ്ത്ര വിദഗ്ദ്ധന് ആചാര്യ തച്ചനാട്ട് സുധാകരന് നിര്‍മ്മിച്ച അഞ്ച് ലക്ഷത്തിന്റെ മൂന്ന് വീടുകളുടെ പുതുമയുണര്‍ത്തുന്ന വിശേഷങ്ങളും വീടുകളുടെ പ്ലാനും സ്കെച്ചും നിര്‍മ്മാണ രീതികളും ഇതിനോടൊപ്പം
Download plans and details click the link http://goo.gl/t7PMRe