Raavil Veena Naadam Pole...! Sindoorarekha (1995). (Prajeesh)
Aprašymas
Film : Sindoorarekha (1995)
Lyrics : Kaithapram
Music : Sarath
Singers : Dr.K J Yesudas, Sujatha Mohan.
രാവില്‍ വീണാനാദം പോലെ
കാവില്‍ സന്ധ്യാഗീതം പോലെ
ഒരു നാടന്പെണ്ണിന് അനുരാഗംപോലെ
സുഖരാഗം കാറ്റില്‍ നിറയുന്നു മെല്ലെ
ഇളകുന്നു കുളിരോളം പ്രണയ...
(രാവില്‍ വീണാനാദം...)
ചന്ദന നൗകയില്‍ സര്‍പ്പം
പാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്
തൂകി കനക മുകിലുകള്‍
സ്വര്‍ണ്ണമത്സ്യങ്ങള്‍ നീന്തുമീ
പൊന്മിഴിപ്പൊയ്ക കണ്ടുവോ ?
തേന്‍നിലാപ്പൂക്കള്‍ വീഴുമീ
സ്വപ്നലോകങ്ങള്‍ കണ്ടുവോ ?
ഇതിലേ സ്മൃതിലയ മധുരിമ-
തഴുകിയ പ്രണയ...
(രാവില്‍ വീണാനാദം...)
ആവണി മാസമായ് കായല്‍-
ത്തിരകളിളകിയാര്ത്തുവോ ?
ചന്ദ്രിക പെയ്തു പോല്‍
കുന്നിന്ച്ചരിവ് പൂവണിഞ്ഞുവോ ?
ആലവട്ടങ്ങളേന്തുമീ
ആല്മരച്ചോട്ടില് ഓടിവാ
ഓണവില്ലിന്റെയീണമായ്
ഹൃദയ സന്ദേശമോതിവാ
അഴകായ് പൂക്കില-
ഞൊറിയുമൊരോര്മ്മയില് അമൃത...
(രാവില്‍ വീണാനാദം...)